നിയമസഭ വോട്ടെണ്ണല്‍; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നിൽ

ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. പ്രാരംഭ ഫലങ്ങൾ ബിജെപിക്ക് അനുകൂലമാണ്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപി ലീഡ് ചെയ്യുന്നുണ്ട്.

ത്രിപുരയിൽ ഈ മാസം 16നും നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ 27നുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിൽ 60 മണ്ഡലങ്ങളിലും മറ്റ് രണ്ട് മണ്ഡലങ്ങളിൽ 59 മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്ക് മേൽക്കൈ ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം. മേഘാലയയിൽ തൂക്കുസഭയ്ക്ക് സാധ്യതയുണ്ട്.

Read Previous

ബച്ചന്റെയും ധർമേന്ദ്രയുടെയും അംബാനിയുടെയും വീട്ടിൽ ബോംബ് വച്ചതായി ഭീഷണി ഫോൺ കോൾ

Read Next

ഫലസൂചനയിൽ ത്രിപുരയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി; ലീഡ് വർധിപ്പിച്ച് ഇടത് സഖ്യം