ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: അഴിമതിയാണ് ജനാധിപത്യത്തിന്‍റെ മുഖ്യശത്രുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും അഴിമതി രഹിത സമൂഹമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്‍റിൽ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അമൃത് കാലഘട്ടമാണെന്നും രാജ്യം വികസനത്തിന്‍റെ പാതയിൽ മുന്നേറുകയാണെന്നും പറഞ്ഞ രാഷ്ട്രപതി, മോദി സർക്കാരിൻ്റെ നേട്ടങ്ങൾ എടുത്ത് പറയുകയും ചെയ്തു. നയപരമായ മരവിപ്പ് ഇപ്പോഴില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
എല്ലാ മേഖലകളും വികസിപ്പിക്കുകയും ദാരിദ്ര്യ രഹിത രാജ്യം കെട്ടിപ്പടുക്കുകയുമാണ് ലക്ഷ്യം. യുവാക്കളുടെയും സ്ത്രീകളുടെയും കഴിവുകൾ ഉപയോഗപ്പെടുത്തണം. പ്രകൃതിയെ സംരക്ഷിച്ച് മുന്നോട്ട് പോകുന്ന സർക്കാരാണിത്. സാങ്കേതിക രംഗത്ത് വളർച്ച നേടാൻ കഴിഞ്ഞു. മിന്നൽ ആക്രമണത്തെക്കുറിച്ച് പരാമർശിച്ച രാഷ്ട്രപതി ഭീകരവാദത്തിനെതിരായ കർശന നടപടികൾ തുടരുമെന്നും പറഞ്ഞു.