കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലെ ഒഴിവുകളിലേക്ക് നിയമനത്തിന് മേയറുടെ ലെറ്റർ പാഡിൽ പാർട്ടി ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് ഹൈക്കോടതിയിൽ. കത്ത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലർ ജി.എസ് ശ്രീകുമാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

സത്യപ്രതിജ്ഞാ ലംഘനം നടന്നുവെന്നും കത്തിലൂടെ പുറത്തുവന്നത് വൻ അഴിമതിയാണെന്നും ചൂണ്ടിക്കാണിച്ച് നിഷ്പക്ഷ ഏജൻസി ഇക്കാര്യം അന്വേഷിക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആയിരത്തിലധികം നിയമനങ്ങളാണ് കോർപ്പറേഷൻ നടത്തിയത്.

നിരവധി തൊഴിൽരഹിതരായ ആളുകളുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണിത്. അതിനാൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. സർക്കാർ ഏജൻസികളുടെ ഇപ്പോഴത്തെ അന്വേഷണം തെളിവ് നശിപ്പിക്കുന്നതിനും കേസ് ഇല്ലാതാകുന്നതിനും ഇടയാക്കുമെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

Read Previous

കുഴൽ ഇടപാടുകാരനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘത്തിന് വ്യാപക തെരച്ചിൽ

Read Next

ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയുടെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കി