ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നേരിൽ കണ്ട് കോർപ്പറേഷനിലെ പ്രശ്നങ്ങൾ അറിയിക്കുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് 35 കൗൺസിലർമാരും രാജ്ഭവനിലെത്തി ഗവർണറെ കാണും. മേയറെ പാവയാക്കി സി.പി.എം നേതാക്കൾ വലിയ അഴിമതിയാണ് കാണിക്കുന്നതെന്നും രാജേഷ് ആരോപിച്ചു.
“കത്ത് മേയർ തയാറാക്കിക്കൊടുത്തതാണെങ്കിൽ, അത് ഒരു ഭരണാധികാരിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി കണക്കാക്കാം. അല്ലാതെ അവരുടെ ഓഫീസിൽ പോയി അവരുടെ ലെറ്റർപാഡിൽ കയ്യൊപ്പോടു കൂടിയ കത്ത് തയ്യാറാക്കി പ്രചരിക്കുന്നെങ്കിൽ തിരുവനന്തപുരം കോർപ്പറേഷന്‍റെ ഭരണം എത്രമാത്രം മോശമാണെന്ന് മനസ്സിലാക്കാം” വി.വി.രാജേഷ് പറഞ്ഞു.