വിവാഹത്തിൽ പങ്കെടുത്ത 55 പേർക്ക് കോവിഡ്: വധുവിനും വരനും രോഗം

രാജപുരം: വിവാഹച്ചടങ്ങിൽ പങ്കെടുത്ത 55 പേർക്ക് കോവിഡ്. വധുവിനുംവരനും കോവിഡ് സ്ഥിരീകരിച്ചു. കള്ളാർ പഞ്ചായത്ത് 13-ാം വാർഡ് ചീമുള്ള് കോളനിയിലെ ഭൂരിഭാഗം പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ഉക്കിനട്ക്ക ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പായിരുന്നു വിവാഹം. സംശയത്തെത്തുടർന്ന് ആദ്യം ആന്റിജൻ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് നടത്തിയ ആർടിപിസിആർ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദശം നൽകി.

Read Previous

പാണത്തൂർ അതിർത്തിയും കർണാടക അടച്ചു

Read Next

നാലുവരിപ്പാതയിലെ സോളാർ വിളക്കുകൾ കണ്ണടച്ചു മാസങ്ങളായി മിക്ക വിളക്കുകളും കത്തുന്നില്ല