കോവിഡ് വ്യാപനം; കാഞ്ഞങ്ങാട്ട് കർശ്ശന നിയന്ത്രണം

കാഞ്ഞങ്ങാട്: പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നു.  നഗരത്തിലെ ആൾക്കൂട്ടമൊഴിവാക്കുന്നതിന്റെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനധികൃത വഴിയോര കച്ചവടം നിരോധിക്കാനും നിലവിൽ നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയവർക്ക് കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത സ്ഥലത്ത് വഴിയോര കച്ചവടം നടത്താൻ അനുമതി നൽകാനും, രാത്രി കാലങ്ങളിലെ തട്ടുകടകൾക്ക് നിയന്ത്രണമേർപ്പെടുത്താനും നഗരസഭ സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

വിഷു, റംസാൻ പ്രമാണിച്ച് നഗരത്തിൽ വഴിയോര കച്ചവടം അനുവദിക്കേണ്ടതില്ലെന്നും നഗരസഭയിലെ മുഴുവൻ വാർഡുകളിലും തിങ്കളാഴ്ചകളിൽ ഡ്രൈഡെ ആചരിക്കാനും,കൊ വിഡ് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആർ ടി പി സി ആർ ടെസ്റ്റിൻ്റെയും വാക്സിനേഷൻ ക്യാമ്പുകളുടെയും എണ്ണം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുള്ള ബിൽ ടെക്ക്, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ സി ജാനകിക്കുട്ടി, പി അഹമ്മദലി, കെ.വി സരസ്വതി, കെ.അനീശൻ, കെ.വി മായാകുമാരി നഗരസഭ സെക്രട്ടറി എം.കെ ഗിരിഷ് എന്നിവർ സംസാരിച്ചു.

LatestDaily

Read Previous

അജ്മലിന്റെ മരണം നാടിന്റെ നൊമ്പരമായി

Read Next

പറക്കളായിയിൽ ബിജെപി നടത്തിയത് ആസൂത്രിത അക്രമം