ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: ചക്ക കഴുത്തിൽ വീണ് അതിഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കോവിഡ് സ്ഥിരീകരിക്കപ്പെട്ടയാൾ രോഗമുക്തനായി. അപകടത്തിൽ പരിക്കേറ്റ 43കാരനായ കാസർകോട് സ്വദേശിക്ക്, ശസ്ത്രക്രിയക്കുമുമ്പ് സ്രവപരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പരിക്കിനും കോവിഡിനും ചികിത്സ ആരംഭിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽനിന്ന് മേയ് 19ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച രോഗിയുടെ കഴുത്തിലെ കശേരുക്കൾ തകർന്നതായും സുഷുമ്ന നാഡിക്ക് ഗുരുതര പരിക്കേറ്റതായും പരിശോധനയിൽ വ്യക്തമായിരുന്നു. കോവിഡ് ബാധിതനാണെന്ന മുന്നറിയിപ്പ് ഇല്ലാതെ എത്തിയ ഈ രോഗിക്ക് അപകടത്തെത്തുടർന്നുള്ള ചികിത്സ ലഭ്യമാക്കാൻ തയ്യാറായ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചിരുന്നു. മുപ്പതോളം പേരാണ് നിരീക്ഷണത്തിൽ പോകേണ്ടിവന്നത്. ഇവരുടെ എല്ലാവരുടെയും പരിശോധനഫലം നെഗറ്റിവായതും ആശ്വാസമായി. കോവിഡ് മുക്തനായതോടെ രോഗിയെ, കോവിഡ് ഐസൊലേഷൻ ഐ.സി.യുവിൽനിന്ന് ന്യൂറോ സർജറി ഐ.സി.യുവിലേക്ക് മാറ്റി.