കോവിഡ് : ജില്ലാശുപത്രിയിലെ സ്ത്രീകളുടെ വാർഡ് അടച്ചിട്ടു

കാഞ്ഞങ്ങാട്:  ജില്ലാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട 72 കാരിക്ക്  കോവിഡ് രോഗം  സ്ഥിരീകരിച്ചതോടെ  ജില്ലാശുപത്രിയിൽ  ചികിത്സയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിൽ.

ഇടുപ്പെല്ലിന് ക്ഷതമേറ്റതിനെത്തുടർന്ന് ജില്ലാശുപത്രിയിൽ  പ്രവേശിപ്പിച്ച പുല്ലൂർ പെരിയ പഞ്ചായത്തിലെ 72 കാരിക്കാണ് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി  നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലാശുപത്രിയിലെ സ്ത്രീകളുടെ ശസ്ത്രക്രിയാ വാർഡിലായിരുന്നു ഇവരെ പ്രവേശിപ്പിച്ചിരുന്നത്.

വാർഡിൽ ചികിത്സയിലുണ്ടായിരുന്ന 72 കാരിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലാശുപത്രിയിലെ രണ്ടാം നിലയിലുള്ള സ്ത്രീകളുടെ വാർഡ് താൽക്കാലികമായി  അടച്ചിട്ടു.

വാർഡിൽ  ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ്  ജീവനക്കാരെയും ,  2 ഡോക്ടർമാരെയും  ആശുപത്രി ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സ്ത്രീകളുടെ വാർഡിലുണ്ടായിരുന്ന മറ്റ് രോഗികളെ അവിടെ നിന്നും മാറ്റിയിട്ടുണ്ട്..

ശസ്ത്രക്രിയ വാർഡിലുണ്ടായ 72 കാരിക്ക് കോവിഡ്  ബാധ സ്ഥിരീകരിച്ചതോടെ  ആശുപത്രിയിലെ  മറ്റ് വാർഡുകളിൽ ചികിത്സയിലുണ്ടായിരുന്നവരും ഭീതിയാണ്.

വൃദ്ധയ്ക്ക് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല.

അടച്ചിട്ട സ്ത്രീകളുടെ  വാർഡ് പൂർണ്ണമായി  അണു വിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നു പ്രവർത്തിക്കും.

LatestDaily

Read Previous

ഗതാഗതനിയന്ത്രണത്തിൽ അവ്യക്തത

Read Next

മഹിള കോൺഗ്രസ് നേതാവ് ഗീതാകൃഷ്ണനെ അധിക്ഷേപിച്ച ബ്ലോക്ക് കോൺ. നേതാവിനെതിരെ പോലീസ് പരാതിക്ക് നീക്കം