ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ്-കാശി വിശ്വനാഥ ക്ഷേത്ര തർക്കവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ അഖിലേഷ് യാദവിനും അസദുദ്ദീൻ ഒവൈസിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. വാരണാസി സ്വദേശിയായ ഹരിശങ്കർ പാണ്ഡെ നൽകിയ പരാതിയാണ് വാരണാസി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചത്.
ഗ്യാന്‍വാപി മസ്ജിദിൽ നിന്ന് കണ്ടെത്തിയ ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തുവിനെക്കുറിച്ചാണ് ഇരുവരും വിവാദ പരാമർശം നടത്തിയത്. പരാമർശം ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഹരിശങ്കർ പാണ്ഡെ കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടിച്ചട്ടത്തിലെ സെക്ഷൻ 156 (3) പ്രകാരം ഇരുവർക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.