പ്രവാചകനെതിരായ വിവാദ പരാമർശം; നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി നേതാവ് നൂപുർ ശർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തൻറെ പരാമർശത്തിൽ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. നൂപുർ ശർമയുടെ പ്രസ്താവനയാണ് ഉദയ്പൂരിലെ കൊലപാതകത്തിന് കാരണമെന്നും സുപ്രീംകോടതി. പാർട്ടി വക്താവെന്നത് എന്തും പറയാനുള്ള ലൈസൻസല്ലെന്നും പ്രസ്താവന പിൻവലിച്ച് രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി പറഞ്ഞു.

Read Previous

കണക്കിൽപ്പെടാത്ത പണവുമായി അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിടിയിൽ

Read Next

രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം വാൾവെർദെ തിരിച്ചെത്തുന്നു