വിവാദ കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ ഡല്‍ഹി പോലീസ് നടപടി ആരംഭിച്ചു

ന്യൂഡല്‍ഹി: വിവാദ കശ്മീർ പരാമർശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എക്കെതിരെ നടപടി ആരംഭിച്ച് ഡല്‍ഹി പോലീസ്. സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചു. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച ജലീലിന്‍റെ നടപടിക്കെതിരെയാണ് കേസ്. ബിജെപി അഭിഭാഷകൻ ജി.എസ് മണിയാണ് ഡൽഹി തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ കെ.ടി ജലീലിനെതിരെ പരാതി നൽകിയത്. നടപടി ഉണ്ടാകുന്നില്ലെന്ന് കണ്ട് കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. രാജ്യദ്രോഹം ഉള്‍പ്പെടെ ചുമത്തി കേസ് എടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്ന് ഡല്‍ഹി കോടതിയിലെ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സബ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവിയെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചതായി പരാതിക്കാരന്‍ ജി.എസ് മണിയെ ഡല്‍ഹി പോലീസ് അറിയിച്ചു. കശ്മീർ സന്ദർശനത്തിനിടെ കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലെ പരാമർശമാണ് വിവാദമായത്. പാക് അധീന ഇന്ത്യയെ ആസാദ് കശ്മീർ എന്നാണ് ജലീല്‍ വിശേഷിപ്പിച്ചത്.

Read Previous

ഓണം: സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്

Read Next

റഫാൽ കേസ് ; പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി