നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്ന് കുടിയേറ്റ തൊഴിലാളി മരിച്ചു രണ്ടു പേർക്ക് ഗുരുതരം

പയ്യന്നൂർ: പെരുമ്പയിൽ നിർമ്മാണത്തിലിരുന്ന വീടിന്റെ  സ്ലാബ് തകർന്ന് കുടിയേറ്റ തൊഴിലാളി മരിച്ചു. വെസ്റ്റ് ബംഗാൾ സിലിഗിരിയിലെ രാമകൃഷ്ണയാണ്  23, മരിച്ചത്.  കൂടെ ജോലി ചെയ്യുകയായിരുന്ന കുടിയേറ്റ തൊഴിലാളികളായ പുള്ള ത്ത് 25, പുസൻ 24, എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില  ഗുരുതരമാണ്.  പരിക്കേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂർ ഗവമെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്തോടെയാണ് അപകടം. 

പെരുമ്പറിയാദ് മാളിന് സമീപം തായത്തു വയലിലെ എം.എസ്. ആമിനയുടെ നിർമ്മാണത്തിലിരുന്ന വീടിന്റെ സൺ ഷേഡിന്റെ പോസ്റ്റുകൾ നീക്കുന്നതിനിടയിൽ സൺ ഷേഡ് മറിഞ്ഞ് വീണാണ് ദുരന്തം.രാമകൃഷ്ണ സംഭവ സ്ഥലത്ത് തന്നെ  മരണപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ  ഗോകുൽദാസിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർമാരായ എം.പ്രേമൻ, കെ.എസ്. ജയസൂര്യൻ, ഡ്രൈവർ അനീഷ് കുമാർ, ഓഫീസർമാരായ കെ. മനോജ്, പി.വി. ലിഗേഷ്, കെ.വി. വിപിൻ , എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

തൃക്കരിപ്പൂർ മാണിയാട്ടെ കരാറുകാരൻ വിനോദിന്റെ കീഴിൽ നിർമ്മാണ ജോലി ചെയ്യുന്ന കാലിക്കടവിൽ താമസിക്കുന്ന 4 കുടിയേറ്റ തൊഴിലാളികളാണ്  ഇവിടെ രാവിലെ ജോലിക്കെത്തിയത്.  സൺ ഷേഡിൽ കുടുങ്ങിയ തൊഴിലാളിയെ ഏറെ പ്രയാസപ്പെട്ടാണ് ഫയർഫോഴ്സ് സംഘം പുറത്തെടുത്തത്.  വിവരമറിഞ്ഞ് പയ്യന്നൂർ പോലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ കുടിയേറ്റ തൊഴിലാളികളെ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

LatestDaily

Read Previous

ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു

Read Next

കാസർകോട്ട് വോട്ട് കുറഞ്ഞതിന്റെ നടുക്കത്തിൽ ബിജെപി