ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചനയെന്ന് കെ കെ രമ

നടി ആക്രമിക്കപ്പെട്ട കേസ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലെന്ന് കെ കെ രമ എം എൽ എ. വെളിപ്പെടുത്തലുകൾ പൊലീസ് അന്വേഷിക്കണമെന്നും ശ്രീലേഖയുടെ ഫോൺ പരിശോധിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു.

മുൻ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവമായി കാണണമെന്നും കെ.കെ രമ പറഞ്ഞു. ശ്രീലേഖ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയ സാഹചര്യം പൊലീസ് അന്വേഷിക്കണമെന്നും കെ കെ രമ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണ്. ഈ സാഹചര്യത്തിൽ കേസിൽ ഒരു ഇടപെടലും നടത്താത്ത ഒരു ഉദ്യോഗസ്ഥ എന്തിനാണ് വെളിപ്പെടുത്തലുമായി മുന്നോട്ട് വരുന്നതെന്ന് പരിശോധിക്കണമെന്നും കെ കെ രമ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്‍റെ പേര്
ഉയർന്നുവന്നതിൽ പ്രതികരണവുമായി ആർ ശ്രീലേഖ ഐപിഎസ് കഴിഞ്ഞ ദിവസം സ്വന്തം യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരുന്നു. ദിലീപ് ഇത് ചെയ്യുമോ എന്ന ആശങ്ക ഉണ്ടായിരുന്നു . ദിലീപിന്‍റെ ജീവിതത്തിൽ വ്യക്തിപരമായ പല പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്നും ശ്രീലേഖ ഐപിഎസ് പറഞ്ഞു.

Read Previous

അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തിൽ റെക്കോര്‍ഡിട്ട് കിവികള്‍

Read Next

ദിലീപിനെ രക്ഷിക്കാനുള്ള ഗൂഢാലോചനയാണിത്; ബാലചന്ദ്രകുമാര്‍