ഗോവയില്‍ വിമതരെ വിടില്ലെന്ന് കോണ്‍ഗ്രസ്

പനാജി: ഗോവയിൽ വിമത മുന്നേറ്റം പരാജയപ്പെട്ടതിന് പിന്നാലെ ശക്തമായ നീക്കമാണ് കോൺഗ്രസ്‌ നടത്തുന്നത്. വിമതരെ അയോഗ്യരാക്കാനുള്ള നീക്കം പാർട്ടി ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി പരമാവധി ശ്രമിച്ചിട്ടും കോൺഗ്രസിന് പിളർപ്പുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ പ്രശ്നം ഇപ്പോഴും കോൺഗ്രസിനെ ചുറ്റിപ്പറ്റിയാണ്. ഇത് മറികടക്കാൻ അയോഗ്യതാ നീക്കം നടത്താനാണ് നേതൃത്വം ശ്രമിക്കുന്നത്.

തൽക്കാലം കോൺഗ്രസ്‌ എംഎൽഎമാരെല്ലാം സുരക്ഷിതരാണ്. എന്നാൽ ഇവരെ എത്രകാലം പിടിച്ചുനിർത്താൻ കഴിയുമെന്ന ആശങ്കയിലാണ് ഗോവയിലെ നേതൃത്വം.

Read Previous

ജാർഘണ്ഡില്‍ വിമാനത്താവളം ഉള്‍പ്പടെ 16,800 കോടിയിലധികം രൂപയുടെ പദ്ധതി മോദി ഉദ്ഘാടനം ചെയ്തു

Read Next

ലങ്കൻ വിഷയത്തില്‍ നിലപാടില്ലെന്ന് ഇന്ത്യ