ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വിലക്കയറ്റത്തിനെതിരെയുള്ള കോൺഗ്രസിന്റെ മഹാറാലി നാളെ. ’മെ ഹാംഗായ് പർ ഹല്ലാ ബോൽ ചലോ ഡൽഹി’ മഹാറാലിയുടെ പ്രധാന വേദിയായ രാമലീല മൈതാനത്ത് ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ് .
രാജ്യത്തെ വിലക്കയറ്റത്തിനും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും എതിരെയാണ് കോൺഗ്രസിന്റെ മഹാറാലി. ഓഗസ്റ്റ് 17 മുതൽ ഒരാഴ്ച എല്ലാ നിയമസഭാ മണ്ഡലങ്ങളിലും, മാർക്കറ്റുകളിലും ‘മെഹാംഗൈ പർ ഹല്ലാ ബോൽ’ പ്രചരണത്തിന്റെ ഭാഗമായി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. കുതിച്ചുയരുന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും നിയന്ത്രിക്കുന്നതിൽ മോദി സർക്കാർ പരാജയമാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.
മുഴുവൻ പി.സി.സികളും ബ്ലോക്ക്, ജില്ലാ തലങ്ങളും സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ പരിസമാപ്തിയാണ് രാംലീല മൈതാനത്ത് നടക്കുക. 1.5 ലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന രാംലീല മൈതാനത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഓഗസ്റ്റ് 28 നാണ് മെഗാ റാലി നിശ്ചയിച്ചിരുന്നതെങ്കിലും കോവിഡ് മഹാമാരി കണക്കിലെടുത്ത് സെപ്റ്റംബർ 4 ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.