കോൺഗ്രസ്സ് നേതാക്കളുടെ സസ്പെൻഷൻ എംപിയുടെ സമ്മർദ്ദത്തെ തുടർന്ന്

കാഞ്ഞങ്ങാട്: രാജ് മോഹൻ ഉണ്ണിത്താൻ എംപിയെ മാവേലി എക്സ്പ്രസ്സിൽ അസഭ്യം പറഞ്ഞ്  ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രവാസി കോൺഗ്രസ്സ്  ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിനെയും കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ്സ് സിക്രട്ടറി അനിൽ വാഴുന്നോറടിയെയും കെപിസിസി പ്രസിഡണ്ട് പാർട്ടിയിൽ നിന്നും ആറ് മാസത്തേക്ക് സസ്പെന്റ് ചെയ്തത്, എംപിയുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന്.

നടപടി സ്വീകരിച്ചില്ലെങ്കിൽ തന്റെ ഭാഗത്ത് നിന്നും കടുത്ത നിലപാടുണ്ടാകുമെന്ന് എംപി കെപിസിസി പ്രസിഡണ്ടിനെ അറിയിച്ചിരുന്നു. ഉണ്ണിത്താന്റെ പരാതിയിൽ കേസ്സെടുത്ത കാസർകോട് റെയിൽവെ പോലീസ് പത്മരാജനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയാണുണ്ടായത്.

Read Previous

രാജധാനി ജ്വല്ലറിക്കവർച്ച: ഒരു പ്രതി കൂടി പിടിയിൽ

Read Next

സ്വർണ്ണ ഇടപാട് കേസ്സിൽ മലക്കം മറിഞ്ഞ് പരാതിക്കാരൻ