ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മകളെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ സ്മൃതി ഇറാനിയുടെ നോട്ടീസ് ലഭിച്ചാലുടൻ മറുപടി നൽകുമെന്ന് കോൺഗ്രസ്. വിഷയത്തിൽ കേന്ദ്രമന്ത്രി മാപ്പ് പറയണമെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ് ആവശ്യപ്പെട്ടു. സ്മൃതി ഇറാനിയുടെ മകൾ ഗോവയിൽ ഒരു റെസ്റ്റോറന്‍റ് നടത്തിയിരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്. കോൺഗ്രസ് നേതാക്കൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നതിന് പകരം, ലൈസൻസിൽ കൃത്രിമം കാണിച്ചതിന് സ്മൃതി ഇറാനി രാജ്യത്തോട് മാപ്പ് പറയണം,ഷമ പറഞ്ഞു.
പവൻ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവർക്കാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നോട്ടീസ് അയച്ചത്. മകളെ വ്യക്തിപരമായി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും മകളെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.