ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ : മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറുന്നുവെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഏക്നാഥ് ഷിൻഡെ സർക്കാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതോടെ ശിവസേനയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ നിന്ന് കോൺഗ്രസ് പിൻമാറിയേക്കുമെന്ന റിപ്പോർട്ടുകൾക്ക് ചൂടുപിടിച്ചിരുന്നു. ഇന്ന് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ചില കോൺഗ്രസ് നേതാക്കളുടെ അഭാവവും ഇത്തരം റിപ്പോർട്ടുകൾക്ക് ശക്തി പകരുന്നു.എന്നാൽ അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ് രംഗത്തെത്തി.
ഇന്ന് രാവിലെയാണ് മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നത്. 164 എംഎൽഎമാരുടെ പിന്തുണയോടെയാണ് ഏക്നാഥ് ഷിൻഡെ സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ സാധിച്ചത്. 40 ശിവസേന എംഎൽഎമാരാണ് ഷിൻഡെയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്. 99 എംഎൽഎമാരാണ് അവിശ്വാസം രേഖപ്പെടുത്തിയത്. ഞായറാഴ്ച നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിനേക്കാൾ പ്രതിപക്ഷത്തിന് എട്ടു വോട്ടുകളുടെ കുറവാണ് ഉണ്ടായത്.