ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: ഏഴു ലക്ഷം രൂപ കോഴ വാങ്ങി പ്യൂണിനെ നിയമിച്ച പിലിക്കോട് ബാങ്ക് പ്രസിഡണ്ട് എ. വി. ചന്ദ്രന്റെ വീട്ടിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തും. മാർച്ച് 12– ന് വെള്ളിയാഴ്ചയാണ് മാർച്ച്. ബാങ്ക് നടത്തിയ എഴുത്തു പരീക്ഷയിൽ സംബന്ധിച്ച ഉദ്യോഗാർത്ഥികളെ മുഴുവൻ തരംതാഴ്ത്തി, ബാങ്ക് ഡയറക്ടറുടെ മകൻ ശരത്തിന് ഏറ്റവും കൂടിയ 20 മാർക്ക് നൽകി വിജയിപ്പിച്ച ശേഷം, ബാങ്കിന്റെ പ്യൂൺ തസ്തികയിൽ നിയമനം നൽകിയ സംഭവം പിലിക്കോട് കോൺഗ്രസ്സിൽ പുകഞ്ഞു കത്തുകയാണ്.
ബാങ്ക് ഡയറക്ടറായ ശരത്തിന്റെ പിതാവിനെ ഇക്കഴിഞ്ഞ ദിവസം ഡയറക്ടർ സംസ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ പ്രതിയായ പിതാവിനെ മാത്രമാണ് ഡയറക്ടർ സംസ്ഥാനത്ത് നിന്ന് മാറ്റിയത്. മുക്കുപണ്ടക്കേസ്സിൽ ആകെ 23 പ്രതികളുണ്ട്. ഇവർക്ക് കഴിഞ്ഞ ദിവസം ഹൊസ്ദുർഗ് കോടതി കുറ്റപത്രം നൽകിയിട്ടുണ്ട്.