കോൺ​ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്ഥാനാർഥികൾ ആരൊക്കെ എന്ന് ഇന്നറിയാം

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്. ദിഗ്വിജയ് സിംഗ്, മുകുൾ വാസ്നിക്, ശശി തരൂർ എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ജി 23 നേതാക്കളിൽ ഒരാളും മത്സരിക്കുമെന്നാണ് സൂചന. ഉച്ചയ്ക്ക് 12.15ന് ശശി തരൂർ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.

ഒക്ടോബർ എട്ടാണ് പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. മത്സരം നടക്കുമോ എന്ന് രാവിലെ 8 ന് വ്യക്തമാകും. മത്സരമുണ്ടായാൽ 17 ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19 ന് നടക്കും.

Read Previous

ആർബിഐ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചേക്കും; വായ്പാ നയ പ്രഖ്യാപനം ഇന്ന്

Read Next

ഭാരത് ജോഡോ യാത്ര കർണാടക തിരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്ന് ഡി കെ ശിവകുമാർ