ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കെപിസിസി. വിഷയത്തിലെ ചാനൽ ചർച്ചകളിൽ നിന്ന് നേതൃത്വം നേതാക്കളെ വിലക്കി. ഭാരവാഹികൾ പക്ഷം പിടിക്കുന്നത് നേരത്തെ വിലക്കിയിരുന്നു. ഇപ്പോൾ എല്ലാവർക്കും വിലക്ക് ഏർപ്പെടുത്താനാണ് കെപിസിസിയുടെ നീക്കം.
ഇതിനിടെ കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ പരസ്യ പിന്തുണയെച്ചൊല്ലി തർക്കം രൂക്ഷമായി. തരൂർ നൽകിയ പരാതി പരിശോധിക്കുമെന്നും പരാതി കേരള നേതാക്കളെക്കുറിച്ചല്ലെന്നും തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു. ജമ്മു കശ്മീർ നേതാവ് സൽമാൻ സോസ് നൽകിയ പരാതിയിൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും അതിനാൽ തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പാകെ എതിർപ്പ് അറിയിക്കാൻ തീരുമാനിച്ചെന്നും തരൂർ പറഞ്ഞു.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിർദ്ദേശത്തെ അവഗണിച്ച് മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുന്ന പിസിസികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശശി തരൂർ അതൃപ്തി അറിയിച്ചത്.