കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് റായ്പൂരിൽ തുടക്കം

റായ്പുർ: കോൺഗ്രസിൻ്റെ 85-ാമത് പ്ലീനറി സമ്മേളനത്തിന് റായ്പൂരിൽ ഇന്ന് തുടക്കം. കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയ്ക്കും മറ്റ് പ്രമുഖ നേതാക്കൾക്കും പാർട്ടി പ്രവർത്തകർ ഉജ്ജ്വല സ്വീകരണം നൽകി. പുതിയ പ്രവർത്തക സമിതി അംഗങ്ങളെ കണ്ടെത്താൻ തിരഞ്ഞെടുപ്പ് നടത്തണോ എന്ന് ഇന്ന് രാവിലെ ചേരുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗം ചർച്ച ചെയ്യും.

റായ്പൂരിലെ തെരുവുകൾ നിറയെ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങളാണ്. സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തിയ മല്ലികാർജുൻ ഖാർഗെയ്ക്ക് വൻ വരവേൽപ്പാണ് ലഭിച്ചത്. 15,000ത്തോളം ഔദ്യോഗിക പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

Read Previous

ഭീകരപ്രവർത്തനം വ്യവസായമാക്കിയ രാജ്യത്തിന് ഒരിക്കലും പുരോഗതി നേടാനാവില്ല: എസ് ജയശങ്കർ

Read Next

ഭയമോ പക്ഷപാതമോ ഇല്ലാതെയുള്ള റിപ്പോർട്ടിങ്ങിൽ നിന്ന് പിന്നോട്ടില്ല: ബിബിസി ഡയറക്ടർ ജനറൽ