കോൺഗ്രസ് പിലിക്കോട് മണ്ഡലം പ്രസിഡണ്ടനെ നീക്കി

ചന്തേര :  ചീട്ടുകളിക്കേസിൽ അറസ്റ്റിലായ  കോൺഗ്രസ്  പീലിക്കോട്  മണ്ഡലം  പ്രസിഡണ്ട്  കെ. കുഞ്ഞികൃഷണനെ  തൽസ്ഥാനത്തു  നിന്നും  നീക്കി. ഡി. സി. ഡി വൈസ് പ്രസിഡണ്ട് പി. കെ. ഫൈസലിനാണ്   പകരം ചുമതല.

ഏതാനും  ദിവസം  മുമ്പാണ്  പീലിക്കോടിന് സമീപം  മട്ടലായിക്കുന്നിൽ ചീട്ടുകളിക്കിടെ  കോൺഗ്രസ്  പീലിക്കോട്  മണ്ഡലം  പ്രസിഡണ്ട് കെ.  കുഞ്ഞികൃഷ്ൻ  പിടിയിലായത്. ഇതേത്തുടർന്ന്  കോൺഗ്രസ് ഭാരവാഹികളും  പ്രവർത്തകരും  കെ. പി. സി.  പ്രസിഡണ്ടിനയച്ച  പരാതിയിലാണ്  നടപടി.

കെ. പി. സി പ്രസിഡണ്ടിന്റെ  നിർദ്ദേശ പ്രകാരമാണ്  കെ. പി. സി. സി  ജനറൽ  സെക്രട്ടറി  കെ. പി. അനിൽകുമാർ  കെ. കുഞ്ഞികൃഷ്ണനെ  മണ്ഡലം  ഭാരവാഹി  സ്ഥാനത്തു നിന്നും  നീക്കിയ വിവരം  ഡി. സി. സി. പ്രസിഡണ്ട്  ഹക്കീം  കുന്നിലിനെയും, ജില്ലയുടെ  ചുമതലയുളള  കെ. പി. സി. സി ജനറൽ സെക്രട്ടറി  ജി. രതികുമാറിനെയും  അറിയിച്ചത്.

Read Previous

അബ്ദുൾ വഹാബും ഇ.ടി പക്ഷം ചേരും

Read Next

അണലിയുടെ കടിയേറ്റ വീട്ടമ്മയ്ക്ക് ജില്ലാ ആശുപത്രിയിൽ ചികിത്സ ലഭിച്ചില്ല