ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ :കോൺഗ്രസ് പിലിക്കോട് മണ്ഡലം പ്രസിഡണ്ട് കെ. കുഞ്ഞികൃഷ്ണ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തതിനെത്തുടർന്നുളള വിഷയങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഐ വിഭാഗം രഹസ്യയോഗം ചേർന്നു.
ചീട്ടുക്കളിക്കിടെ പോലീസ് പിടികൂടിയതിനെത്തുടർന്നാണ് കോൺഗ്രസ് പീലിക്കോട് മണ്ഡലം ഭാരവാഹിയായ കെ,കുഞ്ഞികൃഷണനെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും മാറ്റി നിർത്തിയത്. പകരം ഐ ഗ്രൂപ്പിലെ പി. കെ ഫൈസലിന് താൽക്കാലിക ചുമതലയും നല്കി.
കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ലഭിച്ച പരാതിയെത്തുടർന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ കുഞ്ഞികൃഷ്ണനെ മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തു നിന്നും നീക്കിയത്. ഈ വിഷയം ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം നടന്ന ഐഗ്രൂപ്പ് രഹസ്യ യോഗത്തിൽ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി, സംഘടനാ ചുമതലയുളള കെ.പി.സി.സി സെക്രട്ടറി കെ.പി അനിൽ കുമാർ, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നിൽ എന്നിവർക്കെതിരെ രൂക്ഷവിമർശനമുയർന്നു
കെ. കുഞ്ഞികൃഷ്ണനെ വീണ്ടും മണ്ഡലം പ്രസിഡണ്ട് സ്ഥാനത്ത് അവരോധിക്കണമെന്നാണ് രഹസ്യയോഗത്തിലുയർന്ന ആവശ്യം കെ.പി.സി.സി അംഗം കരിമ്പിൽ കൃഷ്ണൻ, ഡി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ; കെ.കെ രാജേന്ദ്രൻ, ഡി.സി.സി അംഗം കെ.പി.പ്രകാശൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു
ദേശീയപാതയോരത്ത് പീലിക്കോട് ഐ.എൻ.ടി.യു.സി ഉടമസ്ഥതയിലുളള കെട്ടിടത്തിന് നഷ്ട പരിഹാരമായി ലഭിച്ച 8 ലക്ഷം രൂപ കെ.കുഞ്ഞികൃഷ്ണൻ തട്ടിയെടുത്ത വിഷയത്തിൽ ഇദ്ദേഹത്തിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരുന്നില്ല.