ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: ഒരു ലേഖനത്തിലൂടെ കോണ്‍ഗ്രസിനെ വിമർശിച്ച ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി നിർവാഹക സമിതി അംഗത്തിന്റെ തുറന്ന കത്ത്. കോൺഗ്രസിനെ അപമാനിച്ചത് ഉണ്ട അരിയോടുള്ള നന്ദികേടാണെന്ന് തുറന്ന കത്തിൽ അഡ്വക്കേറ്റ് ജോൺസൺ എബ്രഹാം വിമർശിച്ചു.
നിർണായക സന്ദർഭങ്ങളിൽ മൗനം പാലിച്ചുവെന്നും മോദിയെ പുകഴ്ത്തി സംസാരിച്ചെന്നും കെ-റെയിൽ വിഷയത്തിൽ എംപിമാരുടെ മെമ്മോറാണ്ടത്തിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിന്നുവെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യവും വിമർശന സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. താങ്കളുടെ ആദരണീയമായ ലേഖനത്തിൽ ,’കോൺഗ്രസ്’ എന്ന വിശേഷണം ‘വിലാസമില്ലാത്ത ഒരു കവർ’ പോലെയാണ്. ഇത് ഒരു നല്ല വിമർശനമല്ല, ഇത് ഒരു വിനാശകരമായ, ആക്രമണമാണ്. ജാലിയൻ വാലാബാഗിലും ക്വിറ്റ് ഇന്ത്യാ സമരത്തിലും രക്തം ചിന്തിയ ധീര രക്തസാക്ഷികളുടെ പിൻതലമുറക്കാരായ ലക്ഷക്കണക്കിന് കോൺഗ്രസ് പ്രവർത്തകരെ മുറിവേൽപ്പിച്ചു, എന്ന് വിനയപൂർവ്വം പറയട്ടെ.