‘കോണ്‍ഗ്രസ് നേതാക്കള്‍ മകളെ അപകീര്‍ത്തിപ്പെടുത്തി’; നിയമനടപടിയുമായി സ്മൃതി ഇറാനി

ന്യൂഡൽഹി : കോൺഗ്രസ്‌ നേതാക്കൾക്കെതിരെ നിയമനടപടിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പവൻ ഖേര, ജയറാം രമേശ്, നെറ്റ ഡിസൂസ എന്നിവർക്കാണ് സ്മൃതി ഇറാനി നോട്ടീസ് അയച്ചിരിക്കുന്നത്. മകളെ വ്യക്തിപരമായി ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്നും മകളെ അപകീർത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് ഇവർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നത്.

ഗോവയിലെ ഒരു റെസ്റ്റോറന്റിന്റെ ഉടമസ്ഥതയെച്ചൊല്ലിയാണ് സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരെ ആരോപണങ്ങളുയര്‍ന്നത്.

“എന്‍റെ മകൾ ഒരിക്കലും ഒരു ബാറോ മറ്റേതെങ്കിലും ബിസിനസോ നടത്തുന്നതിനുള്ള ലൈസൻസിനായി അപേക്ഷിച്ചിട്ടില്ല. ഗോവയിലെ എക്സൈസ് വകുപ്പ് നോട്ടീസ് നൽകിയിട്ടില്ല. “എന്‍റെ 18 വയസുള്ള മകൾക്കെതിരെ കോൺഗ്രസ് അധാർമ്മികവും നിന്ദ്യവുമായ ആക്രമണങ്ങൾ നടത്തുകയാണ്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് സ്മൃതി ഇറാനി ഇക്കാര്യം പറഞ്ഞത്.

K editor

Read Previous

സഞ്ജുവിനെ വിമർശിച്ച് ഡാനിഷ് കനേരിയ

Read Next

‘പാര്‍വതിക്കും അനുപമയ്ക്കും ഒപ്പം ഞാനും’; പുതിയ സിനിമയുമായി സുരേഷ് ഗോപി