Breaking News :

പഞ്ചാബിൽ യുവതിയുടെ വെടിയേറ്റ് കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ടു

സാംഗ്വ: പഞ്ചാബിൽ കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. തരൺ താരൺ ജില്ലയിലെ നേതാവ് മേജർ സിങ് ധലിവാളാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീയാണ് അദ്ദേഹത്തെ വെടിവെച്ച് കൊലപ്പെടുത്തിയത്. യുവതിക്ക് ധലിവാളുമായി ബന്ധമുണ്ടെന്നും ചില വ്യക്തിപരമായ കാരണങ്ങളാലാണ് ധലിവാളിനെ കൊലപ്പെടുത്തിയതെന്നും തരൺ താരൺ സീനിയർ പൊലീസ് സൂപ്രണ്ട് ഗുർമീത് ചൗഹാൻ പറഞ്ഞു.

അതിർത്തി പട്ടണമായ പാറ്റിയിലെ സാംഗ്വ ഗ്രാമത്തിലെ ധലിവാളിന്റെ ഉടമസ്ഥതയിലുള്ള വിവാഹ മണ്ഡപത്തിന് സമീപം നിന്ന് യുവതി നിരവധി തവണ വെടിയുതിർക്കുകയായിരുന്നു. രണ്ട് വെടിയുണ്ടകൾ ഇദ്ദേഹത്തിന് കൊളളുകയും, ശേഷം മരണപ്പെടുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

പ്രതിയെ പിടികൂടാൻ പൊലീസ് സംഘത്തെ അയച്ചിട്ടുണ്ട്. കഴിഞ്ഞ കോൺഗ്രസ് ഭരണകാലത്ത് പാറ്റി മാർക്കറ്റ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു ധലിവാൾ.

Read Previous

‘അമ്മ’യ്ക്ക് സിസിഎല്ലുമായി ബന്ധമില്ല: മോഹൻലാലും പിന്മാറിയെന്ന് ഇടവേള ബാബു

Read Next

വിവേക് വീണ്ടും ബിഗ് സ്ക്രീനിൽ; ഇന്ത്യനിലെ ഭാഗങ്ങൾ നീക്കം ചെയ്യില്ലെന്ന് ശങ്കർ