കെപിസിസി പുനസംഘടന: ജില്ലയിൽ പുതുമുഖങ്ങൾ

കാസർകോട്: കെപിസിസി പുനഃസംഘടനയിൽ ജില്ലയിൽ നിന്നും നാലുപേരെ കെപിസിസി സിക്രട്ടറിമാരായി തെരഞ്ഞെടുത്തു.

കെപിസിസി നിർവ്വാഹക സമിതിയിൽ 5 പേരെക്കൂടി ഉൾപ്പെടുത്തിയതോടെ കെപിസിസിയിൽ കാസർകോടിന്റെ പ്രാതിനിധ്യം ഒമ്പതായി.

ഡിസിസി സിക്രട്ടറിമാരായിരുന്ന ബാലകൃഷ്ണൻ പെരിയ, എം. അസിനാർ എന്നിവരെയാണ് കെപിസിസി സിക്രട്ടറിമാരായി  തെരഞ്ഞെടുത്തത്.

കെപിസിസി സിക്രട്ടറിയായിരുന്ന കെ. നീലകണ്ഠനെ  തൽസ്ഥാനത്ത് നിലനിർത്തുകയും, കെപിസിസി അംഗമായ ബി. സുബ്ബയ്യറായിയെ  സിക്രട്ടറിയായി ഉയർത്തുകയും ചെയ്തു.

കെപിസിസി നിർവ്വാഹക സമിതിയിൽ  നിലവിൽ അംഗങ്ങളായ കെ.പി. കുഞ്ഞിക്കണ്ണൻ, അഡ്വ. കെ.കെ. നാരായണൻ, കെ.വി. ഗംഗാധരൻ എന്നിവർക്ക് പുറമെ  ഡിസിസി വൈസ് പ്രസിഡണ്ട് പി.കെ. ഫൈസൽ, ജനറൽ സിക്രട്ടറി ഏ. ഗോവിന്ദൻ നായർ എന്നിവരെക്കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്.

കെപിസിസിയിലേക്ക് ജില്ലയിൽ നിന്നും പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ മഹിളാ കോൺഗ്രസിന്  ശക്തമായ പ്രതിഷേധമുണ്ട്.

Read Previous

കടലിൽ വീണ യുവാവിന്റെ ജഢം കണ്ടെത്തി

Read Next

വീടുകയറി ആക്രമം സ്ത്രീക്കും മകനും പരിക്ക്