ചൈന അതിർത്തി സന്ദർശിക്കാൻ കോൺ​ഗ്രസ് ഉന്നതതല സംഘം

അരുണാചൽ പ്രദേശ്: ഉന്നതതല കോൺഗ്രസ് പ്രതിനിധി സംഘം ചൈന അതിർത്തി സന്ദർശിക്കും. അരുണാചൽ പ്രദേശ് അതിർത്തിയാണ് സന്ദർശിക്കുക. ചൈനീസ് അധിനിവേശം സംഘം നേരിട്ട് കണ്ട് വിലയിരുത്തും. നോർത്ത് ഈസ്റ്റ് കോൺഗ്രസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സന്ദർശനം. എൻ.ഇ.സി.സി കൺവീനർ പ്രദ്യുത് ബോർഡോലോയ് ആണ് ഇക്കാര്യം അറിയിച്ചത്.

ചൈനീസ് നുഴഞ്ഞുകയറ്റം സംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് അരുണാചൽ പ്രദേശിലെ ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താനാണ് കോൺഗ്രസ് പ്രതിനിധി സംഘം അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്നത്.

ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മൗനം പാലിച്ചതാണ് അതിർത്തി സന്ദർശനത്തിന് കാരണമെന്ന് പ്രദ്യുത് ബോർഡോലോയ് പറഞ്ഞു.

Read Previous

പ്രധാനമന്ത്രിയുടെ സുഹൃത്ത് അദാനിയാണ് താങ്ങുവില പ്രഖ്യാപിക്കാത്തതിന് കാരണം; മേഘാലയ ഗവർണർ

Read Next

നടി അനന്യയുടെ സഹോദരൻ അർജുൻ ​ഗോപാൽ വിവാഹിതനായി