കേരളത്തിന് പുറത്ത് കോൺഗ്രസിന് മൃദു ഹിന്ദുത്വം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം: കോൺഗ്രസിന് കേരളത്തിൽ മാത്രമാണ് മതേതരത്വമെന്നും, മറ്റിടങ്ങളിൽ മൃദുഹിന്ദുത്വ സമീപനമാണുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യുഡിഎഫിനും ബിജെപിക്കും കമ്യൂണിസ്റ്റ് വിരുദ്ധ വികാരമാണെന്നും അവർ വർഗീയതയെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“കോൺഗ്രസ് മതേതരത്വത്തെക്കുറിച്ച് സംസാരിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. ആരെല്ലാം കോൺഗ്രസ് വിടുമെന്ന് കണ്ടറിയണം. മതേതര ഉള്ളടക്കവുമായി വരുന്ന ഏതൊരാളെയും അംഗീകരിക്കുമെന്നും” അദ്ദേഹം പറഞ്ഞു.

അതേസമയം, മതേതര നിലപാടുമായി മുസ്ലിം ലീഗ് ഇടതുമുന്നണിയിലേക്ക് വന്നാലോ എന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അത് പറയേണ്ടത് ലീഗാണെന്നും വന്നാൽ നമുക്ക് നോക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

Read Previous

ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സിനിമാ തിയേറ്റർ നാളെ ദുബായിൽ പ്രവർത്തനമാരംഭിക്കും

Read Next

‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ പരിശോധിക്കാനാവില്ല’