ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡൽഹി: ഉത്തർപ്രദേശിലെ വോട്ടുകളെ സംബന്ധിച്ച് ശശി തരൂരിന്റെ പരാതി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകരിച്ചു. യുപിയിലെ വോട്ടുകൾ അവസാനം എണ്ണും. മറ്റ് സംസ്ഥാനങ്ങളിലെ പിസിസികളിൽ നിന്ന് കൊണ്ടുവന്ന ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്.
യു.പിയിലെ വോട്ടുകൾ ബാധിക്കാത്ത വിധത്തിൽ ഫലം എത്തിയ ശേഷം മാത്രമേ ആ ബാലറ്റുകൾ എണ്ണുകയുള്ളൂ. അതായത് ഖാർഗെയ്ക്ക് 4500 വോട്ടുകൾ കിട്ടിയതിന് ശേഷം മാത്രമേ യുപിയിലെ വോട്ടുകൾ എണ്ണുകയുള്ളൂ. ഏകദേശം 1200 വോട്ടുകൾ യുപിയിൽ നിന്നാണ്.
യു.പിയിലെ വോട്ടുമായി ബന്ധപ്പെട്ട് തരൂർ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. വോട്ടെടുപ്പ് സമയത്ത് വോട്ടർപട്ടികയിൽ പേരില്ലാത്തവരും ലഖ്നൗവിൽ വോട്ട് ചെയ്തുവെന്നായിരുന്നു തരൂരിന്റെ പരാതികളിലൊന്ന്. ബാലറ്റ് ബോക്സ് സീൽ ചെയ്ത രീതി ശരിയല്ലെന്നും തരൂർ പരാതിപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശശി തരൂർ നൽകിയ രണ്ടാമത്തെ പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി പരിഗണിച്ചത്. ബാലറ്റ് പേപ്പറിൽ ടിക്ക് മാർക്ക് ഇടാൻ നിർദ്ദേശം നൽകണമെന്നായിരുന്നു ആദ്യ ആവശ്യം.