അഞ്ചു കോൺ. മണ്ഡലം കമ്മിറ്റികളിൽ ഉണ്ണിത്താൻ പിടിമുറുക്കി

യൂത്ത്  ഭാരവാഹികൾ രാജിക്ക്

കാസർകോട്:  രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ ഒരു സായാഹ്നപത്രത്തിന് തെറ്റായ  വാർത്ത നൽകിയെന്ന കാരണത്താൽ , ജില്ലയിലെ അഞ്ച് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ  പ്രഖ്യാപനം  രാജ്മോഹൻ ഉണ്ണിത്താൻ ഇടപെട്ട് മരവിപ്പിച്ചു.  

കാഞ്ഞങ്ങാട്, വെസ്റ്റ് എളേരി,  കുറ്റിക്കോൽ,  മഞ്ചേശ്വരം ബേഡകം  തുടങ്ങി  5 മണ്ഡലം കമ്മിറ്റികളാണ് ഉണ്ണിത്താൻ ഇടപെട്ട്  മരവിപ്പിച്ചു നിർത്തിയത്.

ജില്ലയിലെ മറ്റ് മുഴുവൻ മണ്ഡലം ഭാരവാഹികളെയും പ്രഖ്യാപിച്ചപ്പോൾ, മേൽ 5 മണ്ഡലങ്ങളിൽ  പ്രസിഡണ്ടുമാരെ  പ്രഖ്യാപിക്കാതെ അനിശ്ചിതത്വം  തുടരുകയാണ്.

കാഞ്ഞങ്ങാട്, കുറ്റിക്കോൽ,  വെസ്റ്റ് എളേരി തുടങ്ങിയ  മണ്ഡലം കമ്മിറ്റികൾ നിലവിൽ ഏ വിഭാഗത്തിന്റൈ കൈകളിലാണ്.

ഡിസിസി പ്രസിഡണ്ട് ഹക്കിം കുന്നിലുമായുള്ള അഭിപ്രായ വ്യത്യാസത്തിൽ ഉണ്ണിത്താൻ ഈ മണ്ഡലങ്ങളിലെ  പ്രസിഡണ്ടുമാരുടെ പേരുവിവരങ്ങൾ  കെ.പി.സി.സിക്ക് നൽകിയെങ്കിലും,  ഏ വിഭാഗം നേതൃത്വം പ്രസിഡണ്ടുമാരുടെ പേര് പ്രഖ്യാപിക്കാത്ത അനിശ്ചിതത്വം  ജില്ലാ കോൺഗ്രസ്സിൽ പുകയുകയാണ്.

ഉണ്ണിത്താന്റെ നടപടിയിൽ പ്രതിഷേധിച്ച്  യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ  ഇസ്മായിൽ ചിത്താരി, സത്യനാരായണൻ പത്രവളപ്പിൽ,  ജില്ലാ സെക്രട്ടറിമാരായ മാർട്ടിൻ ജോർജ്, രാജേഷ്് തമ്പാൻ,  സോണി. കെ. തോമസ് ചിറ്റാരിക്കാൽ,  എന്നിവർ പദവികൾ രാജിവെക്കാൻ ഒരുങ്ങിയിരിക്കുകയാണ്.

കാഞ്ഞങ്ങാട് സൗത്ത് സ്വദേശി നിധീഷ് കടയങ്ങനാണ് എംപിക്കെതിരായ അപകീർത്തി വാർത്ത സായാഹ്ന പത്രത്തിന്  നൽതിയതെന്ന്  ഉണ്ണിത്താൻ ഉറുപ്പിച്ചശേഷം  ഏ. വിഭാഗത്തിന്റെ  കൈകളിലുള്ള മണ്ഡലം ഭാരവാഹികളെ വെച്ചുപൊറുപ്പിക്കില്ലെന്ന്   അദ്ദേഹം പറയാതെ പറയുകയും ചെയ്തു.

എം.പി.ക്ക് താൽപ്പര്യമുള്ള 5 മണ്ഡലം പ്രസിഡണ്ടുമാരെ ഇനി ഉണ്ണിത്താൻ തീരുമാനിക്കും.

ഈ നടപടിയിൽ പ്രതിഷേധിച്ചാണ് ഹൊസ്ദുർഗ്ഗ് താലൂക്കിലുള്ള  5 യൂത്ത് കോൺഗ്രസ് ഭാരവാഹികൾ രാജിസന്നദ്ധത പുറത്തുവിട്ടുകൊണ്ട് രംഗത്തു വന്നിട്ടുള്ളത്.

തൽ സമയം  എംപിയെ അപകീർത്തിപ്പെടുത്തി സായാഹ്ന പത്രത്തിൽ വന്ന വാർത്തയ്ക്ക് പിന്നിൽ താനല്ലെന്ന്  നിതീഷ് കടയങ്ങൻ പറയുന്നു.

LatestDaily

Read Previous

പരിയാരം പീഡനം ഒത്താശ ചെയ്തത് മാതാവ്, 2 പ്രതികൾ റിമാന്റിൽ

Read Next

കാസർകോട്ടെ സമ്പന്നരെ ഉയർത്തിക്കാട്ടി ഓൺലൈൻ തട്ടിപ്പ്