ഭാരവാഹികളോട് ചെലവ് വെട്ടിക്കുറയ്ക്കണമെന്ന നിര്‍ദ്ദേശവുമായി കോൺഗ്രസ്

ന്യൂഡൽഹി: ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി വിമാനയാത്ര കുറയ്ക്കാൻ എഐസിസി സെക്രട്ടറിമാർക്ക് നിർദ്ദേശം. മാസത്തിൽ രണ്ട് തവണ മാത്രമേ വിമാന ടിക്കറ്റുകൾ അനുവദിക്കൂ. 1,400 കിലോമീറ്റർ വരെ യാത്ര ചെയ്യുന്നതിനുള്ള ട്രെയിൻ ടിക്കറ്റുകൾക്ക് പണം നൽകും. ഇതിന് മുകളിലുള്ള ദൂരത്തിന് കുറഞ്ഞ ചെലവിൽ ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാം. സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കളും ജനറൽ സെക്രട്ടറിമാരും എംപിമാരാണെങ്കിൽ അവർ പാർലമെന്‍റ് അംഗം എന്ന സൗകര്യവും ഉപയോഗപ്പെടുത്തണമെന്നും നിർദേശമുണ്ട്.

കാന്‍റീൻ, സ്റ്റേഷനറി, വൈദ്യുതി, പത്രം, ഇന്ധനം തുടങ്ങിയ ചെലവുകളും കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണ് നിർദ്ദേശം. 2018 ലെ ചെലവ് ചുരുക്കൽ തീരുമാനങ്ങളാണ് വീണ്ടും നിർദ്ദേശിച്ചിരിക്കുന്നത്.

Read Previous

ടൂറിസം മേഖലയിലെ സാധ്യതകൾ

Read Next

ചികിത്സയിലായിരുന്ന നരേന്ദ്ര മോദിയുടെ അമ്മ ഹീര ബെൻ മോദി അന്തരിച്ചു