ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; നടന്‍ ചേതനെതിരെ കേസ്

ബെംഗലൂരു: ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് നടൻ ചേതൻ കുമാറിനെതിരെ കേസെടുത്തു. ബജ്റംഗ്ദൾ ബെംഗളൂരു നോർത്ത് കൺവീനർ ശിവകുമാറാണ് താരത്തിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉൾപ്പെടെ ഐപിസിയിലെ വിവിധ വകുപ്പുകൾ പ്രകാരം ശേഷാദ്രിപുരം പൊലീസാണ് ചേതനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

കാന്താര എന്ന കന്നഡ ചിത്രത്തിൽ കാണിക്കുന്ന ‘ഭൂത കോലം’ ഹിന്ദു സംസ്കാരത്തിന്‍റെ ഭാഗമല്ലെന്നും ഹിന്ദുക്കൾ ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് തന്നെ ഇവിടുത്തെ ആദിവാസികൾക്കിടയിൽ ഉണ്ടായിരുന്ന ആചാരമായിരുന്നു ഇതെന്നും ചേതൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

ഇതിനെതിരെ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിച്ചിരുന്നു. പരാമർശത്തിന്‍റെ പേരിൽ ഹിന്ദു ജാഗരണ വേദികെ ഉഡുപ്പിയിൽ നടനെതിരെ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്. അതേസമയം നടൻ ചേതന് പിന്തുണയുമായി ദളിത് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 

Read Previous

രാജി നൽകാതെ വിസിമാർ; നിയമപരമായി നീങ്ങാൻ തീരുമാനം

Read Next

സൗദിയിൽ മൾട്ടിപ്പിൾ ഫാമിലി വിസിറ്റ് വിസ ഓൺലൈനായി പുതുക്കാനാവില്ല