അശ്ലീല വെബ് സീരിസിൽ അഭിനയിപ്പിച്ചെന്ന പരാതി; യുവാവ് ഹൈക്കോടതിയില്‍

കൊച്ചി: അശ്ലീല വെബ് സീരീസിൽ അഭിനയിക്കാൻ നിർബന്ധിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയിൽ. വെബ് സീരീസിന്‍റെ സംപ്രേക്ഷണം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യെസ്മ ഒടിടി പ്ലാറ്റ്ഫോമിനെതിരെയാണ് ഹർജി.

അശ്ലീല വെബ് സീരീസിൽ അഭിനയിക്കാൻ തന്നെ നിർബന്ധിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും ഹർജിക്കാരൻ പറയുന്നു. കരാറിൽ നിന്ന് പിൻമാറിയാൽ ബലാത്സംഗ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടെന്നും ഹർജിക്കാരൻ പറഞ്ഞു.

അശ്ലീല ഒടിടി സീരീസിൽ നഗ്നനായി അഭിനയിച്ച യുവനടന്‍റെ പരാതിയിൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. വെങ്ങാനൂർ സ്വദേശിയായ നടന്‍റെ പരാതിയിലാണ് കേസെടുത്തത്. സംവിധായികക്കുമെതിരെയും യെസ്മ എന്ന ഒടിടി പ്ലാറ്റ്ഫോമിനെതിരെയും വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കരാർ ലംഘിച്ച് നഗ്നനായി പ്രവർത്തിക്കാൻ നിർബന്ധിച്ചെന്ന പരാതിയിൽ വിഴിഞ്ഞം പൊലീസും കേസെടുത്തു. 90 ശതമാനം നഗ്നനനായി അഭിനയിക്കാൻ കരാര്‍ ഒപ്പിട്ടിരുന്നുവെന്ന് സംവിധായികയും ഒടിടി പ്ലാറ്റ്ഫോം അധികൃതരും വാദിക്കുന്നുണ്ട്.

Read Previous

പാലാ നഗരസഭാ ചെയർമാൻ സ്ഥാനത്തെച്ചൊല്ലി സി.പി.എം-കേരള കോണ്‍ഗ്രസ്(എം) പോര്

Read Next

എൽദോസ് കുന്നപ്പിളളിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ ഹൈക്കോടതിയിൽ