ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം:- കടമായി വാങ്ങി കേരള ഫിനാൻഷ്യൽ എന്റർപ്രൈസസ് (കെഎസ്എഫ്ഇ) ചിട്ടിക്ക് പണയപ്പെടുത്തിയ 30 പവൻ സ്വർണ്ണാഭരണങ്ങൾ തിരിച്ചു കൊടുക്കാതെ വഞ്ചിച്ചുവെന്നതിന് പാറപ്പള്ളി സ്വദേശിനികളായ ഫരീദ, ഹർഷാന എന്നീ യുവതികൾക്കെതിരെ നിടുങ്കണ്ട നാഫിയ മൻസിലിൽ നാസിറ പി. ഏ, കണ്ണൂർ ഐജിക്ക് പരാതി നൽകി. നാസിറയുടെ കുടുംബ സുഹൃത്തുകളായ ഇരുവരും നാസിറയുടെ കുടുംബവുമായി ഏറെ സൗഹൃദം നടിച്ച് കൈക്കലാക്കിയ 30 പവൻ സ്വർണ്ണാഭരണങ്ങൾ നാളുകളായി തിരിച്ചു കൊടുക്കാതെ ചതി ചെയ്ത സംഭവത്തിലാണ് ഐജിക്ക് പരാതി നൽകിയത്.
പാറപ്പള്ളി കുമ്പള റോഡിൽ താമസിക്കുന്ന അഷ്റഫിന്റെ ഭാര്യയാണ് ഫരീദ. പാറപ്പള്ളിയിലെ അബ്ദുല്ലയുടെ മകളാണ് ഹർഷാന. ഫരീദയും കാഞ്ഞങ്ങാട് ആവിക്കര ഏകെജി ക്ലബിനടുത്ത് താമസിക്കുന്ന മുഷ്താഖിന്റെ ഭാര്യ സുഹ്റാബിക്കുമെതിരെ സ്വർണ്ണാഭരണങ്ങൾ വാങ്ങി കബളിപ്പിച്ചുവെന്ന് കാണിച്ച് പടന്നക്കാട് കൈസർ മൻസിലിൽ താമസിക്കുന്ന അബൂബക്കറിന്റെ ഭാര്യ പി. ഫാത്തിമ മറ്റൊരു പരാതിയും കണ്ണൂർ ഐജിക്ക് നൽകിയിട്ടുണ്ട്.
കാസർകോട് ചെമ്മനാട് താമസിക്കുന്ന റൈസ എന്ന സ്ത്രീ തനിക്ക് 9 ലക്ഷം രൂപ തരാനുണ്ടെന്നും, തൽക്കാലം ബാങ്കിൽ പണയപ്പെടുത്താൻ സ്വർണ്ണാഭരണങ്ങൾ കടമായി തരണമെന്നും ആവശ്യപ്പെട്ട് സുഹ്റാബിയും, ഫരീദയും രണ്ട് സ്വർണ്ണമാല, നാല് വള, കമ്മൽ എന്നിവയടക്കം 29 പവൻ സ്വർണ്ണാഭരണങ്ങൾ വേറെയും വാങ്ങി വഞ്ചിച്ചുവെന്നാണ് ഫാത്തിമയുടെ പരാതി.
സ്വർണ്ണാഭരണങ്ങൾ വാങ്ങി വഞ്ചിച്ചവർക്ക് എതിരെ ഫാത്തിമയും, നാസിറയും ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും, നടപടികൾ ഒന്നുമുണ്ടാകാത്തതിനാലാണ്, കണ്ണൂർ ഐജിക്ക് ഇരുവരും പരാതി നൽകിയത്. കടമായി നൽകിയ സ്വർണ്ണാഭരണങ്ങൾ തിരിച്ചു ചോദിച്ച നാസിറയുടെ പിതാവ് മമ്മുവിനെ സ്വർണ്ണം കൈപ്പറ്റിയ പാറപ്പള്ളി യുവതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
പാറപ്പള്ളിയിൽ താമസിക്കുന്ന അബ്ദുല്ലയുടെ മകൾ സനൂപയും, കുമ്പള റോഡിൽ താമസിക്കുന്ന അഷ്റഫിന്റെ മകൾ ഫരീദയും മറ്റൊരു 32 പവൻ സ്വർണ്ണാഭരണങ്ങൾ കല്ല്യാണത്തിന് ധരിക്കാൻ ഇരവു വാങ്ങി തിരിച്ചു കൊടുത്തില്ലെന്നും, സ്വർണ്ണാഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ, തന്റെ ഭർത്താവ് മമ്മുവിനെയും മകൾ നാസിറയേയും ഫരീദയും, സനൂപയും ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നിടുങ്കണ്ട നാഫിയ മൻസിലിൽ പി.ഏ. മമ്മുവിന്റെ ഭാര്യ പി.എം. കെ. സമീറ മറ്റൊരു പരാതിയും കണ്ണൂർ ഐജിക്ക് നൽകിയിട്ടുണ്ട്.
നിടുങ്കണ്ട കുടുംബത്തിന്റെ 112 പവനോളം സ്വർണ്ണാഭരണങ്ങൾ ഇപ്പോൾ പാറപ്പള്ളി യുവതികളുടെ കൈകളിലാണ്. സ്വർണ്ണാഭരണങ്ങൾ തിരിച്ചു കൊടുക്കുന്നില്ലെങ്കിൽ മമ്മുവും കുടുംബവും പാറപ്പള്ളി യുവതികളുടെ വീട്ടുപടിക്കൽ നിരാഹാരമിരിക്കാനുള്ള നീക്കത്തിലാണ്.