സജി ചെറിയാനെതിരെ പരാതി; രാഷ്ട്രപതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു

തിരുവല്ല: സജി ചെറിയാനെതിരായ പരാതി രാഷ്ട്രപതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു. ബെന്നി ബെഹനാൻ നൽകിയ പരാതിയാണ് പ്രസിഡന്‍റ് ഗവർണർക്ക് കൈമാറിയത്. കാബിനറ്റ് സെക്രട്ടറി മുഖേനയാണ് നടപടി. പരാതി പരിശോധിച്ച് ഉടനടി ഉചിതമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻ മന്ത്രി ഭരണഘടനയെ അപമാനിച്ചുവെന്നാണ് സജി ചെറിയനെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐആറിൽ പറയുന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരമാണ് കേസ്.സജി ചെറിയാനെതിരെ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം, ഭരണഘടനയെ അപമാനിച്ചെന്ന പരാതിയിൽ മുൻ മന്ത്രി സജി ചെറിയാനെതിരായ കേസ് തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സജി ചെറിയാനെതിരേ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്.

K editor

Read Previous

‘പൊന്നിയിൻ സെൽവൻ: ഭാഗം 1’ ആദ്യ ടീസർ ഇന്ന് പുറത്തിറങ്ങും

Read Next

കമൽഹാസൻ ചിത്രം ‘വിക്രം’ ഒടിടിയിൽ; ഹോട്ട്സ്റ്റാറിൽ റീലീസ് ചെയ്തു