എസ്ഐക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പയ്യന്നൂർ: സബ് ഇൻസ്പെക്ടറുടെ ശമ്പള സർട്ടിഫിക്കേറ്റ് ചോദിച്ചു വാങ്ങി മറ്റൊരാളുടെ പേരിൽ അഞ്ച് ലക്ഷം രൂപ ലോൺ എടുത്ത ശേഷം ലോൺ തിരിച്ചടക്കാതെ കബളിപ്പിച്ച പോലീസ് ക്യാമ്പിലെ ഇൻസ്പെക്ടർ ക്കെതിരെ വിശ്വാസവഞ്ചനക്ക് കേസെടുത്തു.  പാലക്കാട് കെ.എ.പി. രണ്ടാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ചെറുതാഴം ഹനുമാരമ്പലം റോഡിൽ താമസിക്കുന്ന പി.കെ.രാജശേഖര നെതിരെയാണ് പയ്യന്നൂർ പോലീസ് വിശ്വാസവഞ്ചനക്ക് കേസെടുത്തത്. 

കണ്ണൂർ മാങ്ങാട്ടുപറമ്പ കെ.എ.പി. നാലാം ബറ്റാലിയനിലെ ബ്യുഗ്ലർ വിഭാഗം സബ് ഇൻസ്പെക്ടർ കണ്ണൂർകാടാച്ചിറ പണ്ണേരി സ്വദേശി പി.പി. പ്രശാന്ത് കുമാറിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.  2016 – ജൂൺ മാസത്തിൽ കണ്ണൂർ ജില്ലാ ബേങ്കിന്റെ പയ്യന്നൂർ പെരുമ്പ ശാഖയിൽ നിന്നും എസ്.ഐ. പ്രശാന്ത് കുമാറിന്റെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യം നൽകി ഇൻസ്പെക്ടർ രാജശേഖരന്റെ സുഹൃത്തായ  അന്നൂരിലെ വിനോദ് കുമാറിന്റെ പേരിൽ അഞ്ച് ലക്ഷം രൂപ വായ്‌പയെടുത്ത്  പിന്നീട് ലോൺ അടച്ചു തീർക്കാതെ വിശ്വാസവഞ്ചന കാണിച്ചതിനെ തുടർന്നാണ്  പയ്യന്നൂർ പോലീസിൽ പരാതി നൽകിയത്. 

ഇരുവരും കണ്ണൂരിൽ ജോലി ചെയ്തിരുന്ന ഘട്ടത്തിലായിരുന്നു എസ് ഐ യുടെ ശമ്പള സർട്ടിഫിക്കേറ്റ് ഇൻസ്പെക്ടർ രാജശേഖരൻ ചോദിച്ചു വാങ്ങിയത്.  പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം സംഭവം വിവാദമായതോടെ സി ഐ യെ അന്വേഷണ വിധേയമായി ഡി.ജി.പി. സസ്പെന്റു ചെയ്ത വിവരവും പുറത്തുവന്നിട്ടുണ്ട്.

LatestDaily

Read Previous

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Read Next

കോഴി ഇറച്ചിക്ക് പലവില; കാഞ്ഞങ്ങാട്ട് 70 രൂപ, മലയോരത്ത് 125