കെ.ടി ജലീലിന്റെ ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ വീണ്ടും പരാതി

ഡൽഹി: ആസാദ് കശ്മീർ പരാമർശത്തിന്‍റെ പേരിൽ കെ.ടി ജലീൽ എംഎൽഎക്കെതിരെ കേസെടുക്കാത്തതിൽ പരാതി. ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകൻ ജി എസ് മണി ഡൽഹി കമ്മീഷണര്‍ക്ക് പരാതി നൽകിയിരുന്നു.

ഡൽഹിയിലെ തിലക് മാർഗ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞു. കശ്മീർ സന്ദർശനത്തിന് ശേഷം കെ.ടി ജലീൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദമായിരുന്നു. പാക് അധിനിവേശ കശ്മീർ എന്ന് ഇന്ത്യ വിശേഷിപ്പിക്കുന്ന കശ്മീർ പ്രദേശത്തെ ‘ആസാദ് കശ്മീർ’ എന്നാണ് ജലീൽ വിശേഷിപ്പിച്ചത്.

Read Previous

പാ രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗര്‍ഗിരതു’; റിലീസ് തീയതി പ്രഖ്യാപിച്ചു

Read Next

ജിബൂട്ടിയിൽ ചൈനയുടെ നാവിക താവളം: ലക്ഷ്യം ഇന്ത്യയോ?