ഗൂഗിളിന് വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: ഗൂഗിളിന് വീണ്ടും പിഴയിട്ട് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ. 936.44 കോടി രൂപയാണ് ഇത്തവണ പിഴയിട്ടിരിക്കുന്നത്. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണ ഗൂഗിളിന് പിഴയിടുന്നത്. നാലുദിവസം മുൻപു പിഴയിട്ട 1337.76 കോടിയും കൂടിയാകുമ്പോൾ ആകെ 2274 കോടി രൂപയാണ് ഗൂഗിൾ അടയ്ക്കേണ്ടി വരിക.

ഇന്ത്യയിൽ ഗൂഗിൾ വിപണിമര്യാദ ലംഘിച്ചതായി കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ അന്വേഷണവിഭാഗം കണ്ടെത്തിയിരുന്നു. ഗൂഗിളിന്റെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയ്ഡുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് നടപടി. ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴയിട്ടത് കഴിഞ്ഞ വർഷമാണ്. സാംസങ് പോലെയുള്ള സ്മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നത് വിലക്കിയതിനാണ് നടപടി.

Read Previous

നാല് മാധ്യമങ്ങളെ വാർത്താസമ്മേളത്തിൽ പങ്കെടുപ്പിക്കാത്തതിൽ വിശദീകരണവുമായി ഗവർണർ 

Read Next

സി.ബി.എസ്.ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി ഒന്നുമുതൽ നടത്തും