ശബരിമല ടെൻഡർ പരസ്യത്തിൽ നിന്ന് സമുദായ നിബന്ധന ഒഴിവാക്കി

പത്തനംതിട്ട : ശബരിമലയിൽ മണ്ഡലം-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിൽ ഉണ്ണിയപ്പം, വെള്ളനിവേദ്യം, ശർക്കര പായസം, അവിൽ പ്രസാദം എന്നിവ തയ്യാറാക്കി കൈമാറുന്നതിനായി ഈ വർഷം ദേവസ്വം നൽകിയ ടെൻഡർ പരസ്യത്തിൽ നിന്ന് കമ്മ്യൂണിറ്റി നിബന്ധന നീക്കം ചെയ്തു. ‘മലയാള ബ്രാഹ്മണർ’ തയ്യാറാക്കണമെന്ന് മുൻകാല പരസ്യങ്ങളിൽ വ്യവസ്ഥ ചെയ്തിരുന്നു.
ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർക്ക് മാത്രം അവസരം നൽകുന്ന പരസ്യം ജാതിവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും ആരോപിച്ച് അംബേദ്കർ സാംസ്‌കാരിക വേദി പ്രസിഡന്‍റ് ശിവൻ കദളി മുൻപ് സംസ്ഥാന സർക്കാരിനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ ഫുൾ ബെഞ്ച് പരസ്യങ്ങളിൽ ജാതി വിവേചനം പാടില്ലെന്ന് 2001-ൽ തന്നെ വിധിച്ചതാണെങ്കിലും അത് നടപ്പാക്കിയിരുന്നില്ല. എന്നാൽ, കഴിഞ്ഞ ദിവസം ദേവസ്വം നൽകിയ പരസ്യത്തിൽ ജാതി നിബന്ധന ഒഴിവാക്കി.

K editor

Read Previous

കേശവദാസപുരം കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിയെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

Read Next

വൈദ്യുത വാഹനങ്ങള്‍ക്ക് പവറേകുന്ന ഇലക്ട്രിക് വാഹനനയം