കോമൺവെൽത്ത് ഗെയിംസ് ഹോക്കിയില്‍ പെൺപുലികൾക്ക് വെങ്കലം 

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് വെങ്കലം. ന്യൂസിലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ വെങ്കല മെഡൽ നേടിയത്.

നിശ്ചിത സമയത്ത് ഇരുടീമുകളും 1-1ന് സമനിലയിലെത്തി. അതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോയ മത്സരത്തിൽ ഇന്ത്യ 2-1ന് വിജയിച്ചു. 2006ന് ശേഷം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഹോക്കിയിൽ ഇന്ത്യ മെഡൽ നേടുന്നത്. ടോക്കിയോയിൽ മെഡൽ നേടാൻ കഴിയാത്തതിന്‍റെ നിരാശയിൽ നിന്ന് ബർമിംഗ്ഹാമിലെ വെങ്കലം ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. 

28-ാം മിനിറ്റിൽ ഇന്ത്യ ലീഡ് നേടി. സാലിമ ടെറ്റെയാണ് ഗോൾ നേടിയത്. അവസാന നിമിഷം ഒലിവിയ മെറിയാണ് ന്യൂസിലൻഡിനായി ഗോൾ നേടിയത്. സുവർണാവസരങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിലും ലീഡ് നേടാൻ കഴിഞ്ഞില്ല. അവസാന മിനിറ്റുകളിൽ, ന്യൂസിലൻഡ് അവരുടെ ഗോൾകീപ്പറെ പിൻവലിച്ച് 11 ഔട്ട്ഫീൽഡ് കളിക്കാരുമായാണ് വിജയ ഗോളിനായി ശ്രമിച്ചത്.

Read Previous

ധ്യാൻ ശ്രീനിവാസന്റെ ‘ചീനാ ട്രോഫി’ പൂർത്തിയായി

Read Next

കോമൺവെൽത്ത് ഗെയിംസ് ; ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളികൾക്ക്