കോമഡി ത്രില്ലർ ചിത്രം ശുഭദിനം ഒക്ടോബർ 7-ന് തീയേറ്ററുകളിൽ

ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാര മാർഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ പൂജപ്പുര കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിത ഫലങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കുന്ന ത്രില്ലറാണ് ശുഭദിനം.

ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിഥിൻ പൂജപ്പുരയെ ഗിരീഷ് നെയ്യാറും സിഥിൻ താമസിക്കുന്ന ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരൻ ജോസേട്ടനായി ഇന്ദ്രൻസും വേഷമിടുന്നു.

ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവരെ കൂടാതെ ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവതി, അരുന്ധതി നായർ, ഇടവേള ബാബു, മീര നായർ, ജയന്തി, അരുൺ കുമാർ, നെബീഷ് ബെൻസൺ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

K editor

Read Previous

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താൽ; അക്രമം നടത്തിയവരെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎ ശേഖരിക്കുന്നു

Read Next

അട്ടപ്പാടി മധു കൊലക്കേസ്; ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി