പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചു; അപകടസ്ഥലത്ത് നിന്ന് മുങ്ങിയ ആൾ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈറ്റിൽ പൊലീസ് വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ പിടികൂടി. വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ യുവാവ് ഓടിച്ച വാഹനം പൊലീസ് കാറിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ പൊലീസ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മദ്യലഹരിയിലായിരുന്ന യുവാവ് പൊലീസ് പട്രോളിംഗ് വാഹനത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പ്രതിയെ പിടികൂടി തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 
 

Read Previous

ഐഐടി ഹോസ്റ്റലിൽ വിദ്യാർഥിയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി

Read Next

നേതൃസ്ഥാനത്തേക്ക് വരാന്‍ വിമുഖത; രാജ്യസഭയിലേയ്ക്ക് ഒരവസരം കൂടി തേടി സുരേഷ് ഗോപി