കോളേജ് വിദ്യാർത്ഥിനി മലപ്പുറം യുവാവിനൊപ്പം വീടുവിട്ടു

കാഞ്ഞങ്ങാട്: കൂട്ടുകാരിക്കൊപ്പം കോളേജിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ വിദ്യാർത്ഥിനി ഇൻസ്റ്റാഗ്രാമിൽ   പ്രണയത്തിലായ യുവാവിനൊപ്പം പോയതായി പോലീസ്  സ്ഥിരീകരിച്ചു.

രാജപുരം സെന്റ് പയസ് ടെൻത്  കോളേജിലെ ബിരുദ വിദ്യാർത്ഥിനിയും,  പടന്നക്കാട് തീർത്ഥങ്കരയിലെ വിനോദിന്റെ മകളുമായ വർഷയെയാണ് 19, കാണാതായത്. കാസർകോട് കോളേജിലേക്ക് കൂട്ടുകാരിക്കൊപ്പം പോവുകയാണെന്ന് പറഞ്ഞാണ് വർഷ ഇന്നലെ രാവിലെ വീട്ടിൽ നിന്നുമിറങ്ങിയത്.

പെൺകുട്ടി വീട്ടിൽ നിന്നുമിറങ്ങിയ ശേഷം വീട്ടുകാർ  ഫോണിൽ  വിളിച്ചപ്പോൾ ഫോൺ റിങ്ങായെങ്കിലും പിന്നീട് സ്വിച്ചോഫ് ചെയ്തു. സംശയം തോന്നി  കൂടെ പോകുന്നുവെന്ന് പറഞ്ഞ കൂട്ടുകാരിയെ വീട്ടുകാർ  വിളിച്ചപ്പോൾ, വർഷ വന്നില്ലെന്നും കാസർകോട് കോളേജിലേക്ക് തനിക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും  കൂട്ടുകാരി വെളിപ്പെടുത്തി.

വീട്ടുകാർ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയതിനെതുടർന്ന് കേസ്സെടുത്ത് പോലീസ് അന്വേഷണം നടത്തിയപ്പോഴാണ്,  വിദ്യാർത്ഥിനി കാമുകനൊപ്പം പോയതാണെന്ന് വ്യക്തമായത്.  മലപ്പുറം സ്വദേശിയായ യുവാവ് യൂനുസിനൊപ്പമാണ് വർഷ വീടുവിട്ടതെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ യൂനുസിന്റെ ബന്ധുക്കളുമായി പോലീസ് ബന്ധപ്പെട്ടു. പോലീസിൽ

ഹാജരാകാമെന്ന് കമിതാക്കൾ ഉറപ്പ് നൽകിയിട്ടുണ്ട്. യൂനുസ് വിദ്യാർത്ഥിയാണ്. ഇൻസ്റ്റാഗ്രാമിൽ ചാറ്റിംഗിനിടെ വർഷ, യൂനുസുമായി പ്രണയത്തിലാവുകയായിരുന്നു.

Read Previous

ബേക്കൽ ക്ലബ്ബിൽ സാമ്പത്തിക തിരിമറി, മാനേജരും സ്ത്രീയുമടക്കം മൂന്ന് പേർക്ക് സസ്പെൻഷൻ

Read Next

വിവാഹ മാമാങ്കം: ബേക്കൽ ക്ലബ്ബിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു