ഫോട്ടോഷൂട്ട് വിലക്കി കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

മംഗളൂരു : മോഡലിങ് ഫോട്ടോഷൂട്ടിന് പോകുന്നത് സുഹൃത്ത് വിലക്കിയതിലുള്ള മനോവിഷമത്തെ തുടർന്ന് പെൺകുട്ടി തൂങ്ങി മരിച്ചു.  സംഭവത്തിൽ സുഹൃത്ത് അടക്കം 3 പേരെ അറസ്റ്റു ചെയ്തു. തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ ചിത്തപ്രസാദിന്റെ മകൾ പ്രേക്ഷ യാണ് 17, വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

പ്രേക്ഷയുടെ സുഹൃത്ത് മുണ്ടോളി സ്വദേശി യതിൻ രാജ്, തൊക്കോട്ട് കുംപാള ആശ്രയ കോളനിയിലെ സുഹൻ, സുരഭ് എന്നിവരെയാണ് ഉള്ളാൾ പോലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് 3 പേരെയും അറസ്റ്റു ചെയ്തത്.

Read Previous

മന്ത്രി ചന്ദ്രശേഖരന് എതിരെ മടിക്കൈയിൽ വികാരം കടുത്തു

Read Next

അൽഐനിൽ വാഹനാപകടത്തിൽ മരിച്ച പാറപ്പള്ളി സ്വദേശിയുടെ മൃതദേഹം മറവുചെയ്തു