കലക്ഷൻ ഏജന്റിന് കോവിഡ് : പാലക്കുന്ന് ഭീതിയിൽ

ഉദുമ: പള്ളിക്കര പൂച്ചക്കാട് സ്വദേശിനിയായ കലക്ഷൻ ഏജന്റിന് കോവിഡ് സ്ഥിരീകരിച്ചതോടെ  പാലക്കുന്നും, ഉദുമയിലും, പരിഭ്രാന്തിപടർന്നു.

ഇവർ പാലക്കുന്നിലും, ഉദുമയിലും, പരിസരപ്രദേശങ്ങളിലും പ്രതിദിന കലക്ഷനെത്തിയ സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരുമാണ് അങ്കലാപ്പിലായത്.

ആശാവർക്കർ കൂടിയായ ഇവർ ക്വാറന്റൈനിൽ കഴിയുന്നതിനിടെ  നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയതായി ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം ലഭിച്ച പരിശോധനാ ഫലത്തിലാണ് ഇവർക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചത്.

അതിനിടെ പാലക്കുന്നിലും , ഉദുമയിലുമുള്ള  കച്ചവട സ്ഥാപനങ്ങളിൽ പലരും കോവിഡ്  പെരുമാറ്റച്ചട്ടങ്ങൾ  പാലിക്കുന്നില്ലെന്ന്  ആക്ഷേപവുമുണ്ട്. ബാങ്കിന്റെ  പ്രതിദിന കലക്ഷൻ ഏജന്റിന്  കോവിഡ് സ്ഥിരീകരിച്ചതോടെ, പാലക്കുന്ന്, ഉദുമ പ്രദേശങ്ങൾ സമൂഹ വ്യാപന ഭീഷണിയിലാണ്.  പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാര വീട്ടിലടക്കം ഇവർ സന്ദർശനം നടത്തിയിരുന്നതായി വ്യക്തമായിട്ടുണ്ട്.

LatestDaily

Read Previous

സർക്കാറിനെ വെല്ലുവിളിച്ച് കൊത്തിക്കാലിൽ പിതൃതർപ്പണച്ചടങ്ങ്

Read Next

ഇത് പു​രു​ഷ​ കു​ടി​ല ത​ന്ത്രം: പാ​ർ​വ്വതി