ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോയമ്പത്തൂര്‍: കോയമ്പത്തൂർ കാർ സ്ഫോടനം നടത്തിയ ജമേഷ മുബീനും സംഘവും മൂന്ന് ക്ഷേത്രങ്ങൾ നിരീക്ഷിച്ചു. കോയമ്പത്തൂരിലെ സംഗമേശ്വർ ക്ഷേത്രം, മുണ്ടി വിനായകർ ക്ഷേത്രം, കോന്നിയമ്മൻ ക്ഷേത്രം എന്നിവിടങ്ങൾ ആണ് ആക്രമണ സാധ്യത തേടി സന്ദർശിച്ചത്.
സംഗമേശ്വർ ക്ഷേത്ര ആക്രമണം മുബീന്‍റെ തീരുമാനപ്രകാരമായിരുന്നുവെന്നും അന്വേഷണ സംഘം വിലയിരുത്തി. ജമേഷ മുബീൻ, മുഹമ്മദ് അസ്ഹറുദ്ദീൻ, അസ്ഹർ ഖാൻ എന്നിവരാണ് സന്ദർശിച്ചത്.
ഗാന്ധി പാർക്കിലെ ഒരു ഏജൻസിയിൽ നിന്നാണ് എൽപിജി സിലിണ്ടറുകൾ വാങ്ങിയത്. മുള്ളാണികളും മറ്റും നിറയ്ക്കുന്നതിനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് ലോറി പേട്ടയിൽ നിന്നാണ്. വലിയ സ്ഫോടനമുണ്ടാകുമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടൽ.