കൽക്കരി കുംഭകോണ കേസ്; അദാനി എന്റർപ്രൈസസിന്റെ പങ്ക് അന്വേഷിക്കാൻ കോടതി ഉത്തരവ്

ന്യൂ ഡൽഹി: കൽക്കരി കുംഭകോണ കേസിൽ കൂടുതൽ അന്വേഷണത്തിന് പ്രത്യേക കോടതി ഉത്തരവിട്ടു. 2012ൽ ജാർഖണ്ഡിൽ കൽക്കരിപ്പാടങ്ങൾ അനുവദിച്ചതിൽ അദാനി എന്‍റർപ്രൈസസ്, എഎംആർ ഇന്ത്യ, ലാൻകോ ഇൻഫ്രാടെക് എന്നിവയുടെ പങ്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താനാണ് പ്രത്യേക കോടതി സിബിഐയോട് ഉത്തരവിട്ടത്.

സ്പെഷ്യൽ ജഡ്ജി അരുൺ ഭരദ്വാജ് തന്‍റെ 10 പേജുള്ള ഉത്തരവിൽ മൂന്ന് കമ്പനികളുടെയും ഓരോ ലംഘനങ്ങളും വിശദീകരിച്ചു. ജാരിയ കൽക്കരിപ്പാടങ്ങളുടെ ലേലത്തിൽ വിജയിച്ച ലാൻകോ ഇൻഫ്രാടെക്കിൽ മാത്രമാണ് അന്വേഷണം നടന്നതെന്ന സിബിഐയുടെ മറുപടി കോടതി തള്ളി. ഏപ്രിൽ 15നകം റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് അരുൺ ഭരദ്വാജ് സിബിഐയോട് ആവശ്യപ്പെട്ടു. 

യോഗ്യത അവകാശപ്പെടാൻ ഒറിജിനൽ രേഖകൾക്ക് പകരം ചാർട്ടേഡ് അക്കൗണ്ടന്‍റുമാരുടെയും ഓഡിറ്റർമാരുടെയും സർട്ടിഫിക്കറ്റുകൾ മാത്രമാണ് മൂന്ന് കമ്പനികളും സമർപ്പിച്ചതെന്ന് സാങ്കേതിക മൂല്യനിർണ്ണയ സമിതി കണ്ടെത്തിയെങ്കിലും എല്ലാ കണ്ടെത്തലുകളും ടെൻഡർ കമ്മിറ്റി അവഗണിച്ചു.

K editor

Read Previous

അശ്ലീല വീഡിയോ ദൃശ്യം കാണിച്ച ഡോക്ടറുടെ  ജാമ്യാപേക്ഷ 10-ന് 

Read Next

പോക്സോ പ്രതി രണ്ടുപേരെ വാക്കത്തി കൊണ്ട് വെട്ടി