ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യൂറോപ്പ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയെത്തി. കുടുംബസമേതമാണ് മുഖ്യമന്ത്രി ദുബായിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജും തിരിച്ചെത്തി. മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ കുടുംബത്തെ കൂടെ കൊണ്ടുപോയത് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. യൂറോപ്പിൽ നിന്ന് ദുബായിലേക്ക് യാത്ര നീട്ടിയതും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.
വിദേശ പര്യടനങ്ങളിൽ ഉദ്യോഗസ്ഥർക്ക് പുറമെ മുഖ്യമന്ത്രിയും മന്ത്രിമാരും കുടുംബാംഗങ്ങളെ ഒപ്പം കൂട്ടുന്നത് എന്തിനെന്നായിരുന്നു വിമർശനം. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് മുഖ്യമന്ത്രി കുടുംബസമേതം യൂറോപ്പ് പര്യടനത്തിന് പോയത്. എന്നാൽ, കുടുംബാംഗങ്ങളുടെ യാത്ര സ്വന്തം ചെലവിലാണെന്ന വിശദീകരണമാണ് സർക്കാർ നൽകിയത്.